Wednesday, May 6, 2009

വള്‍വക്കാട്‌ മസ്ജിദ്‌ ഉല്‍ഘാടനം

വള്‍വക്കട്‌ അന്‍ വാറുല്‍ ഇസ്‌ ലാം മദ്രസയുടെ അടുത്ത്‌ പുതുതായി നിര്‍മ്മിച്ച മസ്‌ ജിദ്‌ ബഹു: പാണക്കാട്‌ മുനവ്വറലി ശിഹാബ്‌ തങ്ങള്‍ നിര്‍വ്വഹിച്ചു.

2009 ഏപ്രില്‍ 5 ഞായറാഴ്ച മഗ്‌ രിബ്‌ നിസ്കാരാനന്തരം നടന്ന ചടങ്ങില്‍ ജമാ അ ത്ത്‌ പ്രസിഡണ്ട്‌ സയ്യിദ്‌ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
എസ്‌.കെ എസ്‌ എസ്‌ എഫ്‌. സ്റ്റേറ്റ്‌ സെക്രട്ടറി ബഹു. നാസര്‍ ഫൈസി കൂടത്തായി മുഖ്യ പ്രഭാഷണം നടത്തി.
സിറാജുദ്ദീന്‍ ഫൈസി, അബ്ദുല്‍ വഹാബ്‌ ബാഖവി, അഡ്വ. വി.പി.പി. മുസ്തഫ, എ.ജി.സി. ബഷീര്‍, എം. യൂസുഫ്‌ ഹാജി, എം.വി.എ. ഹമീദ്‌ മാസ്റ്റര്‍, ജലീല്‍ പോറോപ്പാട്‌ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വള്‍വക്കാട്‌ ദര്‍സ്‌ മദ്രസ വിദ്യാര്‍ത്ഥികളുടെ 'ബുര്‍ദ മജ്‌ ലിസും' നടന്നു.
രാവിലെ 9 മണിക്ക്‌ നടന്ന കുടുംബ സംഗമമത്തില്‍ ബഹു കുട്ടിഹസന്‍ ദാരിമി (എസ്‌.വൈ.എസ്‌ സ്റ്റേറ്റ്‌ കമ്മിറ്റി)ക്ലാസെടുത്തു.
ഉച്ചക്ക്‌ 2 മണിക്ക്‌ അഹമ്മദ്‌ ബശീര്‍ ഫൈസി മാണിയൂരിന്റെ നേത്രുത്വത്തില്‍ 'പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം' നടന്നു.

ഏപ്രില്‍ 6 തിങ്കളാഴ്ച രാവിലെ 9 മണിക്ക്‌ മദ്രസ, ദര്‍സ്‌ വിദ്യാര്‍ത്ഥികളുടെ കലാസാഹിത്യ മല്‍ സരങ്ങളും. വൈകുന്നേരം 7 മണിക്ക്‌ മിര്‍ശാദ്‌ യമാനി ചാലിയം ആന്റ്‌ പാര്‍ട്ടിയുടെ 'കാരാഗ്രഹത്തിലെ സുല്‍ ത്താന്‍' എന്ന കഥാപ്രസംഗംവും ഉണ്ടായി

ഏപ്രില്‍ 7 നു ഉച്ചക്ക്‌ 2 മണിക്ക്‌ 'കുരുന്നു സംഗമത്തില്‍ ബഷീര്‍ ഫൈസി ക്ലാസ്സെടുത്തു. വൈകീട്ട്‌ 7 മണിക്ക്‌ സമാപന സമ്മേളനവും സമ്മാന ദാനവും നടന്നു.

Wednesday, February 25, 2009

ഖുര്‍ആന്‍ ഫ്ലാഷ്

നെറ്റ് വഴി ഖുര്‍ ആന്‍ പാരായണം നടത്താം. a wonderful site. you can also download from the site.
press here

Monday, January 12, 2009

ഇസ്‌ലാം സമാധാനത്തിനു നിലകൊള്ളുന്ന മതം: ശ്രീലങ്കന്‍ ഗവര്‍ണര്‍

ഇസ്‌ലാം സമാധാനത്തിനു നിലകൊള്ളുന്ന മതം: ജമലുലൈലി
(ചന്ദ്രിക)

ഫൈസാബാദ്‌:
ഇസ്‌ലാം സമാധാനത്തിനായി നിലകൊള്ളുന്ന മതമാണെന്ന്‌ ശ്രീലങ്കന്‍ ഗവര്‍ണര്‍ അസയ്യിദ്‌ ജമലുല്ലൈലി അഭിപ്രായപ്പെട്ടു.

ജാമിഅ നൂരിയ്യ സനദ്‌ദാന സമാപന മഹാസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിംകളെ തീവ്രവാദ മുദ്ര കുത്താനാണ്‌ ചില കേന്ദ്രങ്ങളുടെ താല്‍പര്യം. മരുഭൂമിയില്‍നിന്നും ഉടലെടുത്ത ഇസ്‌ലാം ഇന്ന്‌ ലോകമെമ്പാടും വ്യാപിച്ചിരിക്കുകയാണ്‌. രാജ്യസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്നാണ്‌ പ്രവാചകന്‍ പഠിപ്പിച്ചിട്ടുള്ളത്‌. രാജ്യത്തോട്‌ പ്രതിബദ്ധത പുലര്‍ത്താതെ പരിപൂര്‍ണ്ണ വിശ്വാസിയാകാന്‍ കഴിയില്ലെന്നാണ്‌ ഈ വചനം ഓര്‍മ്മപ്പെടുത്തുന്നത്‌. സ്‌നേഹവും സമാധാനവുമാണ്‌ ഇസ്‌ലാം പഠിപ്പിക്കുന്നത്‌. നിറത്തിലും വേഷത്തിലും മുസ്‌ലിംകള്‍ പലതരമാണെങ്കിലും വിശ്വാസത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്‌. ഈ ഐക്യവും സ്‌നേഹവുമാണ്‌ നമ്മള്‍ നിലനിര്‍ത്തേണ്ടത്‌. ഫലസ്‌തീനിലെ പാവപ്പെട്ട ജനത അനുഭവിക്കുന്ന കെടുതിക്ക്‌ അറുതിയുണ്ടാവണം. വിശ്വാസികള്‍ക്ക്‌ പ്രതിസന്ധി നേരിടുമ്പോള്‍ പ്രാര്‍ത്ഥനയിലാണ്‌ സമാശ്വാസം കാണേണ്ടത്‌.ലോകത്ത്‌ ഇസ്‌ലാം വ്യാപിച്ചുവരുന്നത്‌ ശത്രുക്കള്‍ ഞെട്ടലോടെയാണ്‌ നോക്കികാണുന്നത്‌. യൂറോപ്പില്‍ മുമ്പ്‌ പള്ളികള്‍ അപൂര്‍വ്വമായിരുന്നെങ്കിലും ഇന്ന്‌ മനോഹരമായ പള്ളികളാണ്‌ അവിടെ ഉയര്‍ന്നുവരുന്നത്‌. ഇറാഖുപോലുള്ള ചില രാജ്യങ്ങളില്‍ നമ്മുക്ക്‌ അപചയമുണ്ടായിട്ടുണ്ട്‌. ജാമിഅയില്‍നിന്നും പുറത്തിറങ്ങുന്ന യുവ പണ്‌ഡിതര്‍ ഇത്തരം അപചയങ്ങള്‍ക്കെതിരെയാണ്‌ രംഗത്തുവരേണ്ടതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

സമസ്‌ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ടി.കെ. ബാവ മുസ്‌ല്യാര്‍ പ്രാര്‍ത്ഥന നടത്തി.

Thursday, December 25, 2008

പതിനൊന്നുകാരന് 156 ദിവസംകൊണ്ട്‌ ഖുര്‍ആന്‍ മന:പാഠമാക്കി

പതിനൊന്നുകാരന് 156 ദിവസംകൊണ്ട്‌ ഖുര്‍�


(കടപ്പാട് chandrika)
ലേഖകന്‍/ലേഖിക Administrator
Thursday, 25 December 2008
പതിനൊന്നുകാരന് 156 ദിവസംകൊണ്ട്‌ ഖുര്‍ആന്‍ മന:പാഠമാക്കി
മാവൂര്‍: 156 ദിവസംകൊണ്ട്‌ വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മന:പാഠമാക്കിയ പതിനൊന്നു വയസുകാരന്‍ വിസ്‌മയമാകുന്നു. പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍ ഹിഫ്‌ള്‌ കോളജിലെ വിദ്യാര്‍ത്ഥി മുഹമ്മദ്‌ ബിലാലാണ്‌ ഏതാനും മാസങ്ങള്‍ക്കകം ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയത്‌. ഇന്ത്യയില്‍ ഇത്ര ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട്‌ ഖുര്‍ആന്‍ മുഴുവനും മന:പാഠമാക്കിയ വിദ്യാര്‍ത്ഥിയാണ്‌ ബിലാല്‍.ഖുര്‍ആന്‍ സ്റ്റഡിസെന്ററിനു കീഴില്‍ കഴിഞ്ഞ ജൂണിലാണ്‌ പാഴൂരില്‍ ദാറുല്‍ ഖുര്‍ആന്‍ നിലവില്‍ വന്നത്‌. കോളജിലെ പ്രഥമ ബാച്ചിലെ വിദ്യാര്‍ത്ഥിയാണ്‌ ബിലാല്‍. ഇതര ഹിഫ്‌ള്‌ കോളജുകളില്‍ നിന്നും വ്യത്യസ്‌തമായി സ്‌കൂള്‍ പഠനത്തിനും മതപഠനത്തിനും ഒപ്പമാണ്‌ ഖുര്‍ആന്‍ പഠിച്ചതെന്ന്‌ ശ്രദ്ധേയമാണ്‌. ദിവസം രണ്ട്‌ മണിക്കൂര്‍ മാത്രമാണ്‌ ഖുര്‍ആന്‍ പഠനത്തിന്‌ നീക്കിവെക്കുന്നത്‌. ഈ സമയം ഉപയോഗപ്പെടുത്തിയാണ്‌ ഖുര്‍ആന്‍ മുഴുവനായും മന:പാഠമാക്കിയത്‌.തുടക്കം ആറും ഏഴും ദിവസമെടുത്ത്‌ ഒരു ജൂസുഅ്‌ മന:പാഠമാക്കിയിരുന്നതെങ്കില്‍ പിന്നീട്‌ മൂന്നു ദിവസംകൊണ്ട്‌ ഓരോ ജുസുഅ്‌ തജ്‌വീദ്‌ നിയമങ്ങളോടെ മന:പ്പാഠമാക്കി. റഹ്‌മത്തുള്ളാ ഖാസിമി മൂത്തേടം പ്രിന്‍സിപ്പളായ സ്ഥാപനത്തില്‍ കാരന്തൂര്‍ സ്വദേശി ഹാഫിള്‌ താജുദ്ദീന്‍ ഫൈസിയുടെ ശിക്ഷണത്തിലാണ്‌ മുഹമ്മദ്‌ ബിലാല്‍ ഖുര്‍ആന്‍ പഠനം നടത്തിയത്‌. ബിലാലിനൊപ്പം 29 വിദ്യാര്‍ത്ഥികള്‍ കൂടി ബാച്ചില്‍ പഠനം നടത്തുന്നുണ്ട്‌. സുഹൃത്തുക്കളെയെല്ലാം പിന്നിലാക്കി അദ്ധ്യാപകരെയും രക്ഷിതാക്കളെയും വിസ്‌മയിപ്പിച്ചാണ്‌ ബിലാലിന്റെ പഠനം. പാഴൂര്‍ എ.യു.പി. സ്‌കൂളിലെ 5-ാംതരം വിദ്യാര്‍ത്ഥിയാണീ മിടുക്കന്‍. സ്‌കൂളിലും മികച്ച നിലവാരം പുലര്‍ത്തുന്നതായി അദ്ധ്യാപകര്‍ പറയുന്നു. കോഴിക്കോട്‌ ജില്ലയിലെ കുരുവട്ടൂര്‍ പഞ്ചായത്ത്‌ ചെറുവറ്റ ദാറുസ്സലാമില്‍ അബ്‌ദുറഹ്‌മാന്റെയും ഹസീനയുടെയും മകനാണ്‌.ബിലാലിന്‌ പുറമെ നിരവധി വിദ്യാര്‍ത്ഥികള്‍ ഇവിടെ ഖുര്‍ആന്‍ മന:പാഠമാക്കി വരുന്നുണ്ട്‌. ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ കാക്കുളങ്ങര കുടുംബം ദാനമായി നല്‍കിയ രണ്ടര ഏക്കര്‍ സ്ഥലത്താണ്‌ ദാറുല്‍ ഖുര്‍ആന്‍ പ്രവര്‍ത്തിക്കുന്നത്‌. ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജിനു പുറമെ ദാറുല്‍ ഹദീസ്‌, തൊഴില്‍ പരിശീലന കേന്ദ്രം, ലഹരിക്ക്‌ അടിമപ്പെട്ടവര്‍ക്കുള്ള കൗണ്‍സിലിംഗ്‌ സെന്റര്‍, വഴിയില്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കുള്ള പുനരധിവാസ കേന്ദ്രം തുടങ്ങിയ പദ്ധതികളും ദാറുല്‍ ഖുര്‍ആന്‍ വിഭാവനം ചെയ്യുന്നു. പാണക്കാട്‌ സയ്യിദ്‌ സാദിഖലി ശിഹാബ്‌ തങ്ങള്‍ പ്രസിഡണ്ടും, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ സെക്രട്ടറിയുമായ കമ്മിറ്റിയാണ്‌ സ്ഥാപന നടത്തിപ്പിന്‌ നേതൃത്വം കൊടുക്കുന്നത്‌.

Monday, August 11, 2008

വള്‍വക്കാട്

വള്‍വക്കാട് മുസ്ലിം ജമാഅത്തിനെക്കുറിച്ചറിയുവാന്‍ ഇവിടെ ക്ലിക് ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ പിന്നീട് ഉള്‍പ്പെടുത്തുന്നതാണ്‍.
നിങ്ങളുറ്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മറക്കരുത്.